NEWS
തിരുവനന്തപുരത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ അണലി കടിച്ചു.
28/06/2025 12:01 PM IST
ചെറുകര സണ്ണിലൂക്കോസ്

മുട്ടത്തറ വടുവൊത്ത് മരപ്പാലത്തിനുസമീപം മോളിയുടെ മകൻ കാശിനാഥി(13)നെയാണ് അണലി കടിച്ചത്. അബോധാവസ്ഥയിലായ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. അമ്മയോടൊപ്പം നിലത്ത് പായ വിരിച്ച് കിടന്നുറങ്ങുകയായിരുന്നു. ഇവരുടെ വീടിന്റെ വാതിലിനോട് ചേർന്നുളള ദ്വാരത്തിലൂടെ അകത്തേക്ക് എത്തിയ അഞ്ചടിയോളം നീളമുളള അണലിയാണ് കുട്ടിയുടെ വലതുകാലിലെ ചെറുവിരലിൽ കടിച്ചത്. കുട്ടി ബഹളം വെച്ചതോടെ വീട്ടുകാരും സമീപവാസികളുമെത്തി അണലിയെ അടിച്ചുകൊന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി സുഖം പ്രാപിച്ചുവരുകയാണെന്ന് അമ്മ മോളി പറഞ്ഞു. വീടിന്റെ പുറകുവശത്തുകൂടെയാണ് പാർവ്വതി പുത്തനാർ കടന്നുപോകുന്നത്. ആറിന്റെ ഇരുവശങ്ങളിലും കാടുകയറിയ നിലയിലാണെന്ന് നാട്ടുകാർ പറഞ്ഞു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











